ആദ്യപ്രസവം രണ്ടുവര്‍ഷം മുന്‍പ്: നവജാത തൃശ്ശൂര്‍: നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഫോറന്‍സിക് സംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി.
ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് യുവാവിനെയും കാമുകിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാവ് സ്റ്റേഷനിലെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് റൂറല്‍ പൊലീസ് മേധാവി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുഞ്ഞുങ്ങളെ കൊന്നുവെന്ന് യുവാവ് സമ്മതിച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ ബവിന്‍ (26), അനീഷ (21)നെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലുമായിരുന്നു കുഴിച്ചിട്ടത്.
2023 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. യുവതിയുടെ വീട്ടിലെ ശുചിമുറിയിലാണ് ആദ്യ പ്രസവം നടന്നതെന്നും സൂചനയുണ്ട്. പെണ്‍കുട്ടി പ്രസവിച്ചത് അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. തങ്ങളുടെ ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ ഇരുവരും അസ്ഥി പെറുക്കി സൂക്ഷിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.





