എടക്കര സ്വദേശി റിയാദിൽ അന്തരിച്ചു

0
226

റിയാദ്: മൂന്നു മാസം മുമ്പ് റിയാദിൽ പുതിയ വിസയിൽ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീൽ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്.

സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സൻസീറയാണ് ഭാര്യ. റിദ പർവീൻ, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.