സഊദിയിലെ കിംഗ് അബ്ദുള്ള വിമാനത്താവളത്തിൽ ഹൂതി ആക്രമണം, അഞ്ചു പേർക്ക് പരിക്ക്

0
3572

റിയാദ്: ജിസാനിലെ ജിസാനിലെ കിംഗ് അബ്ദുള്ള വിമാനത്താവളത്തിൽ യമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റതായി അറബ് സഖ്യ സേന അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ജിസാനിലെ കിംഗ് അബ്ദുള്ള വിമാനത്താവളത്തിൽ മിസൈൽ പതിച്ചത്.

ആയിരക്കണക്കിന് സിവിലിയൻ യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളമാണിത്. കൂടുതൽ നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

സാധാരണക്കാർ, യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ എന്നിവർക്കിടയിൽ അഞ്ച് പേർക്ക് ചെറിയ പരിക്കുകളുണ്ടെന്നും സംഭവത്തെ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് വരികയാണെന്നും അൽ മാലിക്കി വിശദീകരിച്ചു.