എടിഎം മെഷീനിൽ നിന്ന് ലഭിക്കുന്ന റസീപ്റ്റ് നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവരാണോ നിങ്ങൾ? സഊദി ബാങ്കിംഗ് വിദഗ്ദൻ്റെ മുന്നറിയിപ്പ് അറിയുക

0
3496

റിയാദ്: എടിഎം രസീതുകൾ കേടുപാടുകൾ വരുത്താതെ ഉപേക്ഷിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ബാങ്കിംഗ് വിദഗ്ധനായ ത്വൽഅത്ത് ഹഫീസിന്റെ മുന്നറിയിപ്പ്. അൽ ഇഖ്ബാരിയ ചാനലിലെ “അൻ-നഹർ ബുള്ളറ്റിൻ” പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെയാണ് എടിഎം റസീറ്റ് അത് പോലെ നശിപ്പിക്കാതെ ഇടുന്നത് അതിന്റെ ഉടമയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

നശിപ്പിക്കാതെ ഉപേക്ഷിക്കുന്ന എ ടി എം റസീറ്റുകൾ ചില മോശം ചിന്താഗതിക്കാരുടെ കയ്യിൽ കിട്ടിയാൽ ബാങ്ക് ബാലൻസ് റെസീപ്റ്റിൽ നിന്ന് അറിയാൻ സാധിക്കാനും കസ്റ്റമറെ പിന്തുടർന്ന് അക്രമിക്കാനുമുള്ള സാധ്യതയുടെന്നും ത്വൽഅത്ത് ഓർമ്മപ്പെടുത്തുന്നു.

അതേസമയം, ഇത്തരത്തിൽ നശിപ്പിക്കാത്ത നിലയിൽ ലഭിക്കുന്ന എടിഎം രസീതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താവിന്റെ അക്കൗണ്ട് മറ്റുള്ളവർക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന വാദം അദ്ദേഹം നിഷേധിച്ചു.