പ്രമുഖ ഗായിക അമൃത സുരേഷിന് വാട്‌സാപ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായി

0
228

കൊച്ചി: പ്രമുഖ ഗായിക അമൃത സുരേഷ് വാട്‌സ്ആപ് തട്ടിപ്പിനിരയായി 45,000 രൂപ നഷ്്മായി. യൂട്യൂബ് ചാനലിലൂടെ അമൃത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിന്ദുവെന്ന ബന്ധുവിന്റെ പേരിലായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ബിന്ദുവെന്ന ബന്ധുവിന്റെ പേരില്‍ വാട്സ്ആപ് സന്ദേശം വരികയായിരുന്നു. അത്യാവശ്യമായി 45,000 രൂപ തരണമെന്നും ഇ.എം.ഐ അടക്കാനാണെന്നം പറഞ്ഞായിരുന്നു സന്ദേശം. ബന്ധുവിന്റെ യു.പി.ഐ ഐ.ഡിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും പറഞ്ഞിരുന്നു.

സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു. ഒപ്പം സ്റ്റുഡിയോയില്‍നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക്യൂ’ എന്ന് മറുപടിയും ലഭിച്ചു. അല്‍പം കഴിഞ്ഞ് 30,000 രൂപകൂടി അയക്കാമോയെന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. എന്നാല്‍ വീണ്ടും പറഞ്ഞ അയക്കാനുള്ള പണം കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബിന്ദുവിനെ വിഡിയോ കാള്‍ ചെയ്തുവെങ്കിലും കിട്ടിയല്ല.

നോര്‍മല്‍ കാളില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. അപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി മനസിലായതെന്ന് അമൃത പറഞ്ഞു. വാട്‌സ്ആപ് ഹാക്ക് ചെയ്യപ്പെട്ടെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. സഹോദരി അഭിരാമിക്കൊപ്പമാണ് യൂട്യൂബ് ചാനലിലൂടെ അമൃത സംഭവം വ്യക്തമാക്കിയത്.