കോട്ടയം: ദുബായില്‍നിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. വെളിയന്നൂര്‍ വട്ടപ്പുഴക്കാവില്‍ ഗോപിയുടെ മകന്‍ അരുണ്‍ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഉഴവൂര്‍ ടൗണിലായിരുന്നു അപകടം. ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരിച്ചെത്തിയ അരുണ്‍ ഉഴവൂര്‍ ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഉഴവൂര്‍ പയസ്മൗണ്ട് എള്ളംപ്ലാക്കില്‍ (ഉള്ളാടപ്പിള്ളില്‍) കീര്‍ത്തി.





