രണ്ടാഴ്ചയോളം നീണ്ടുനിന്ന ചുമയെത്തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോഴാണ് ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയതായി കണ്ടെത്തിയത്
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചുമയെത്തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോഴാണ് ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയതായി കണ്ടെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കളിപ്പാട്ടവുമായി കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ എൽഇഡി ലൈറ്റ് വിഴുങ്ങുകയായിരുന്നു. തുടർച്ചയായ ചുമയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുഞ്ഞിനെ ആദ്യം രാജ്കോട്ടിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ചികിത്സ സാധ്യമാകാതെ വന്നതോടെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിൽ ശ്വാസനാളത്തിൽ വസ്തു കുടുങ്ങി കിടക്കുന്നതായി വ്യക്തമായി.
അടിയന്തര ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ എൽഇഡി ബൾബ് വിജയകരമായി നീക്കംചെയ്തു. കുഞ്ഞ് ഇപ്പോൾ സുസ്ഥിരാവസ്ഥയിൽ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻതന്നെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമെന്നും അവർ വ്യക്തമാക്കി.
കുട്ടികളിൽ അസാധാരണ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ മാതാപിതാക്കളോട് നിർദേശിച്ചു. ചെറിയ വസ്തുക്കൾ കുഞ്ഞുങ്ങളുടെ എത്തിപ്പിടിക്കാവുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ജീവന് ഭീഷണിയാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ ജാഗ്രത പുലർത്തണമെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





