മലയാളികൾക്ക് അഭിമാനിക്കാം, ഈ വർഷത്തെ അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളിയായി മലപ്പുറം സ്വദേശി സജീല്‍മുഹ്‌യുദ്ധീൻ

0
1974

മക്ക: അറഫ മഹാ സംഗമത്തിലെ ഖുതുബ 35 ലോക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നവരിലൊരാള്‍ മലയാളി. മലപ്പുറംജില്ലയിലെ പുളിക്കല്‍ അരൂര്‍ സ്വദേശിയായ സജീല്‍ മുഹയുദ്ദീൻ അല്‍മക്കിയാണ് മലയാളികൾക്ക് അഭിമാനമായി നേതത്വം നൽകുന്നത്. മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററായ സജീല്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്ന് അംഗങ്ങളുള്ള ഈ പ്രൊജക്ടിലെ ഏക മലയാളി സാന്നിധ്യം കൂടിയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ.സാലിഹ് ബിന്‍ അബ്ദുല്ല അല്‍ഹുമൈദ് ഇക്കുറി അറഫ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ അത് മലയാളത്തിലേക്ക് മൊഴിമാറ്റുന്നതും സജീല്‍ തന്നെ. ഇത്തവണ ലോകത്തെ ഏത് കോണിലിരുന്നും മലയാളികള്‍ക്ക് മലയാളത്തിൽ ഖുത്വുബ കേൾക്കനാകും. നേരത്തെ അമേരിക്കന്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന ഇപ്പോള്‍ ബിസിനസ്സ് രംഗത്തുള്ള സമൂഹിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായ ടി.കെ മുഹ്യുദ്ധീന്റേയും അധ്യാപികയായ എം.ടി സബീഹയുടേയും മകനാണ്.

മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററായ സജീല്‍ (ഇരുന്നവരില്‍-ഇടത് നിന്ന് ആദ്യം) വിവിധ രാജ്യങ്ങളിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

നേരത്തെ അമേരിക്കന്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന ഇപ്പോള്‍ ബിസിനസ്സ് രംഗത്തുള്ള സമൂഹിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായ ടി.കെ മുഹ്് യുദ്ധീന്റേയും അധ്യാപികയായ എം.ടി സബീഹയുടേയും മകനാണ്. റിയാദ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠന ശേഷം മസ്ജിദുല്‍ ഹറം കോളെജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ സജീല്‍ മസ്ജിദുല്‍ ഹറമില്‍ ട്രാന്‍സലേറ്ററായി ജോലി നോക്കുകയാണ്. പങ്കാളി ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഫാത്തിമത്തുല്‍ ജന്നയോടൊപ്പം വിശുദ്ധ മക്കയില്‍ തന്നെയാണ് സജീലിന്റെ താമസം. ഡോ.സമീഹ, എഞ്ചിനീയറായ സരീഹ, വിദ്യാര്‍ത്ഥികളായ മുആദ്, മുഅവ്വദ് എന്നിവരാണ് സഹോദരങ്ങള്‍.

അല്‍യാസ്മിന്‍ സ്‌കൂളില്‍ ടോപ് മാര്‍ക്കായിരുന്നു മകന്. എഞ്ചിനീയറോ ഡോക്ടറോ ആവണോ എന്ന് മകനോട് ചോദിച്ചപ്പോള്‍ അവന്‍ തെരെഞ്ഞെടുത്തതാണ് ഈ വഴി. അത് ദൈവാനുഗ്രഹത്താല്‍ ഈ നിലയിലെത്തിച്ചുവെന്ന് പറയാം. എന്റെ ഉപ്പയുടെ പ്രാര്‍ത്ഥനയാണ് ഇത്തരത്തിലേക്കെത്താന്‍ കാരണമായതെന്നും ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നുവെന്നും  പിതാവ് മുഹ് യുദ്ധീന്‍ ഒരു ഓൺലൈൻ ന്യൂസ്‌ പോർട്ടലിനോട് പറഞ്ഞു

https://www.youtube.com/live/TojesQNH8xA?si=BbEmmayG5on8RDmp എന്ന യൂടൂബ് ചാനലിലും മറ്റ് വിവിധ സോഷ്യല്‍മീഡിയാ പ്ലാറ്റ് ഫോമുകളിലും അറഫ പ്രസംഗം കേൾക്കാനാകും. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാർത്താ കടപ്പാട്: ദി മലയാളം ന്യൂസ്‌