ആർസിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 07 മരണം

ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരങ്ങളെ കാണാന്‍ വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഇതിനിടിയിലാണ് അപകടമുണ്ടായത്. ഏഴ് പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ബോറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.