ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം; ജനലക്ഷങ്ങൾ നാളെ അറഫയിൽ സംഗമിക്കും

മിന: ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം. “ലബൈക്ക അല്ലാഹുമ്മ ലബൈക്ക്‌” എന്ന മന്ത്രം ഉരുവിട്ട് നാളെ
അറഫ സംഗമിക്കും. ഇന്ന് മിനായിലെ കൂടാരത്തിൽ മുഴുവൻ തീർഥാടകരും താമസിക്കുന്നതോടെയാണ് ഹജ്ജിന് ഔദ്യോഗിക തുടക്കമാകുക. 25 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന മി​നാ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തോ​ളം ത​മ്പു​ക​ൾ ഉ​ണ്ട്.

ഇ​ത്ത​വ​ണ മി​ന കൂ​ടു​ത​ൽ മി​ക​വു​ക​ളോ​ടെ​യാ​ണ് ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. മി​നാ ട​വ​റി​നു പു​റ​മേ കി​ദാ​ന ട​വ​റു​ക​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഉ​ണ്ട്. ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ളു​ള്ള ട​വ​റു​ക​ളി​ൽ ഹോ​ട്ട​ലി​നോ​ട് സ​മാ​ന​മാ​ണ് സൗ​ക​ര്യ​ങ്ങ​ൾ. കി​ദാ​ന ക​മ്പ​നി നി​ർ​മി​ച്ച ട​വ​റി​ൽ 30,000 തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യും.

ത​മ്പു​ക​ളും ഇ​ത്ത​വ​ണ കി​ദാ​ന ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ മി​ക​വോ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ കോ​ൺ​ക്രീ​റ്റ് കി​ച്ച​ണു​ക​ളും ടോ​യ്​​ല​റ്റ് സൗ​ക​ര്യ​വും പു​തു​താ​യി പ​ണി​തി​ട്ടു​ണ്ട്.
മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ മുഴുകും.

അന്നേ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. ഷെയ്ഖ് സ്വാലിഹ് ബിൻ ഹുമൈദാണ് പ്ര​ഭാ​ഷ​ണം നിർവഹിക്കുക. പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി കണ്ണീരണിയും.

രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻെറ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും. 

പതിനെട്ടു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നഗരിയും നിറഞ്ഞു കവിഴും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.

തുടർന്ന് മസ്ജിദുൽ ഹറമിൽ  എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. 

1,22,518 ഹാ​ജി​മാ​രാ​ണ് ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഹ​ജ്ജി​ന് എ​ത്തി​യ​ത്. ഇ​തി​ൽ 16,341 പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​താ​ണ്. ഇ​ന്ത്യ​ൻ ഹാ​ജി​മാ​രോ​ട് ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ മി​നാ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ടെ​യി​ൻ സൗ​ക​ര്യം ഇ​ത്ത​വ​ണ 59,265 ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്കാ​ണ് ല​ഭി​ക്കു​ക. മ​റ്റു​ള്ള​വ​ർ ബ​സ് മാ​ർ​ഗ​മാ​ണ് യാ​ത്ര​യാ​കു​ന്ന​ത്. ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ ചൂ​ട് ക​ന​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തും ചൂ​ട് ത​ന്നെ​യാ​ണ്. അ​ന്ത​രീ​ക്ഷം ത​ണു​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചൂ​ട് ചെ​റു​ക്കാ​നാ​യി മി​നാ​യി​ലും അ​റ​ഫ​യി​ലും റോ​ഡി​ലും മ​റ്റു​മാ​യി വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യി ഹ​ജ്ജ് പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് അ​ല്ലാ​ഹു​വി​​ന്റെ അ​തി​ഥി​ക​ളെ ഹ​ജ്ജി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.