പച്ചക്കറി, പഴം കടകളിലും ഇനി സഊദി വനിതകൾ , ആദ്യ ലൈസൻസ് നേടി സ്വാലിഹ അൽ കുറൈത്തി

0
3929

ജിദ്ദ: സഊദിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന വനിതകൾ ഇതാ ഇനി പച്ചക്കറി മാർക്കറ്റിലും. ജിദ്ദയിലെ സെൻട്രൽ പച്ചക്കറി, പഴം മാർക്കറ്റിലാണ് സഊദി വനിത സ്വന്തം പേരിൽ ആദ്യത്തെ വാണിജ്യ രജിസ്ട്രേഷൻ കരസ്ഥമാക്കി തൊഴിലിലേർപ്പെട്ടത്. ഈ മേഖലയിൽ ആദ്യത്തെ ലൈസൻസിന്റെ ഉടമയായ സഊദി വനിത സ്വാലിഹ അൽ കുറൈത്തി തന്റെ ജോലിയിൽ അഭിമാനിക്കുന്നുവെന്നും പച്ചക്കറി, പഴ വിപണികളിൽ പോലും സത്യസന്ധമായ ജോലിക്ക് സാമൂഹിക തടസ്സങ്ങളില്ലെന്ന് എല്ലാവർക്കും മുന്നിൽ തെളിയിക്കാൻ കഴിഞ്ഞെന്നും വ്യക്തമാക്കി.

സെൻട്രൽ മാർക്കറ്റിലെ വിതരണക്കാരിൽ നിന്ന് പച്ചക്കറികൾ കൊണ്ടുവരുന്നതോടെ അതിരാവിലെ ആരംഭിക്കുന്ന ജോലി ഉപഭോക്താക്കൾ വിൽക്കാൻ ഉതകുന്ന തരംതിരിച്ച് ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും ചെയ്താണ് മുന്നേറുന്നതെന്നും യുവതി വെളിപ്പെടുത്തി.

സ്ത്രീക്ക്, അടുക്കളയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, നല്ല പച്ചക്കറികളെയും പഴങ്ങളെയും കുറിച്ച് പൂർണ്ണമായ അറിവുണ്ടാകുന്നുവെന്നതാണ് ഈ മേഖലയിൽ വിജയിക്കാൻ അവളെ യോഗ്യനാക്കുന്നത്. കുടുംബത്തിൽ നിന്ന്, പ്രത്യേകിച്ച് ഭർത്താവിൽ നിന്നും മകനിൽ നിന്നും ലഭിക്കുന്ന പിന്തുണയും വിജയത്തിന് കാരണമെന്നും യുവതി പറഞ്ഞു.

എന്റെ ഭർത്താവും എന്റെ മകനും ഒരേ മേഖലയിൽ ജോലി ചെയ്യുന്നുവെന്നും ഈ ജോലിയിൽ നിന്ന് ധാരാളം വരുമാനം നേടുന്നുവെന്ന് കണ്ടപ്പോൾ, എന്റെ ഭർത്താവ് എന്റെ ജോലിയിൽ നിന്ന് ഒഴിവായി അദ്ദേഹത്തോടൊപ്പം ചേരാൻ പ്രേരിപ്പിച്ചു. അതിന് സമ്മതം അറിയിച്ച ഞാൻ പിന്നീട് ലൈസൻസ് നേടാനായി ശ്രമം നടത്തുകയും ഒടുവിൽ ലക്ഷ്യം നേടുകയുമായിരുന്നുവെന്ന് സ്വാലിഹ അൽ കുറൈത്തി പറഞ്ഞു.