ഇവര്‍ തന്നെയാണ് ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതും
മസ്‌കത്ത്: അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് ഒമാനില്‍ നാലുപ്രവാസികളെ റോയല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. രാജ്യത്തിന്റെ മൂല്യത്തിന് വിരുദ്ധമായതും അനുചിതവും പൊതു സദാചാരത്തിന് വിരുദ്ധവുമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ നടപടി. വീഡിയോക്കെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നാലുപേരും പൊതു ഇടത്തില്‍ നിന്ന് അശ്ലീല ആംഗ്യങ്ങള്‍ പ്രകടിപ്പിക്കുകയും നൃത്തം ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ തന്നെയാണ് ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതും. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്തതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്ഥിരീകരിച്ചു. സംഘത്തില്‍ രണ്ട് ഇറാനിയന്‍ സ്ത്രീകളും ഒരു ബംഗ്ലാദേശി സ്ത്രീയും ഒരു സുഡാനീസ് പുരുഷനുമാണ് ഉള്‍പ്പെടുന്നത്.
പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായ വീഡിയോ ക്ലിപ്പില്‍, പൊതു മര്യാദ നിയമങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും ലംഘിക്കുന്ന പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ കൃത്യമായി മനസ്സിലാകുകയും ചെയ്തിരുന്നു. സംശയിക്കപ്പെടുന്നവര്‍ക്കെതിരായ നിയമ നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





