ന്യൂഡല്‍ഹി: നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.അഡ്വ. മോഹൻ ജോർജ് ആണ് സ്ഥാനാർഥി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.
നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്.കേരള കോണ്‍ഗ്രസിന്‍റെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു. നിലവിൽ ബിജെപി അംഗമല്ല അഡ്വ. മോഹൻ ജോർജ്.





