സമസ്ത നേതാക്കൾക്ക് സ്വീകരണവും വിഖായ സംഗമവും നടത്തി

0
339

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി

മക്ക: എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി വിഖായ സമിതിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനെത്തിയ  സമസ്തയുടെ നേതാക്കൾക്ക് സ്വീകരണം നൽകി.
അസീസിയയിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുല്ല ഫൈസി കൊടക് ഉദ്ഘാടനം ചെയ്തു. വിഖായയുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഹജ്ജിന് വരുന്ന ആളുകളെ ശുശ്രൂഷിക്കുക അവരെ കാര്യങ്ങളൊക്കെ അന്വേഷിച്ച് കൊണ്ട്  വേണ്ടുന്ന സഹായ സഹകരണങ്ങൾ ചെയ്ത് കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള കാര്യമാണെന്നും നൂറാം വാർഷികത്തോട് അടുക്കുന്ന സമസ്തയുടെ കൂടെ നിന്ന് ദീനിനെ സംരക്ഷിക്കുന്നതിന് നാമെല്ലാം മുൻഗണന കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം
പ്രഭാഷണത്തിൽ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

SIC ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് അധ്യക്ഷനായി. SYS സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ: അബ്ദുറഹ്മാൻ ഫൈസി അരിപ്ര അനുഗ്രഹ പ്രഭാഷണം നടത്തി.
സയ്യിദ് ഷംസുദ്ദീൻ തങ്ങൾ കണ്ണന്തളി വിശിഷ്ടാതിഥിയായി. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും സഊദി നാഷണൽ വിഖായ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി , നഷ്‌ണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി , ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര, ഓർഗനൈസിങ് സെക്രട്ടറി സക്കീർ കോഴിചെന, വിഖായ കൺവീനർ നിസാർ ചുള്ളിയോട് , ക്യാപ്റ്റൻ മരക്കാർ , സമിതി അംഗങ്ങളായ മുനീർ ഫൈസി മാമ്പുഴ , ഫിറോസ് ഖാൻ ആലത്തൂർ , ബഷീർ മുതുപറമ്പ്, സയ്യിദ് മൻസൂർ തങ്ങൾ , അബ്ദുറഹ്മാൻ , ഷരീഫ് , അബ്ദുൽ അസീസ് കൊളപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

ഹജ്ജിനായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും വിഖായ പ്രവർത്തകരും സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക