സഊദിയിൽ മലയാളി സംഘടന പരിപാടികൾക്ക് ‘പാരവെപ്പ്’ തുടർകഥ; ജിദ്ദയിൽ പ്രമുഖ സംഘടനയുടെ പരിപാടിക്കും ഭീഷണി

0
2727

പാരയാകുന്നത് മലയാളികളുടെ തന്നെ രഹസ്യ ചോർത്തലെന്നാണ് കരുതുന്നത്

ജിദ്ദ: സഊദിയിൽ മലയാളികളുടെ പരിപാടികൾ തടസ്സപ്പെടുത്തുന്നത് തുടർകഥയാകുന്നു. ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന മലയാളിസംഘടനയുടെ പരിപാടിക്കാണ് ഒടുവിൽ ‘പാരപ്പണി’ കിട്ടിയത്. ഹജ്ജ് വളണ്ടിയർ സംഘം അവരുടെ നേതാവിനെ ഉൾപ്പെടുത്തി നടത്തിയ പരിപാടിക്കെതിരെയാണ് പുതിയ പാരവെപ്പ് നടന്നത്. എങ്കിലും പരിപാടി അവസാനിച്ചതിനു ശേഷമാണ് രഹസ്യന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായതെന്നാണ് വിവരം. പരിപാടി മുടക്കാൻ ചില കുബുദ്ധികൾ നടത്തുന്ന നീക്കം മലയാളികൾക്ക് തന്നെ വിനയാകുന്നതോടൊപ്പം സംഘടനകൾക്കിടയിൽ ശത്രുതയും വിദ്വേഷവും വർധിക്കാനും ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിപെടാനും ഇടയാക്കിയേക്കും. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വർഷങ്ങളായി നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഹജ്ജ് വളണ്ടിയർ സംഘത്തിന്റെ പരിപാടിയാണ് ഏറ്റവും ഒടുവിൽ പാരപ്പണിക്ക് ഇരയായത്. ഇവരുടെ നാട്ടിലെ നേതാവിനെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയാണ് ചിലരുടെ ഒറ്റലിന് വിധേയമായത്. മാത്രമല്ല, ഒരുവിഭാഗം ഇത് സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ജിദ്ദയിലെ ഹംദാനിയ്യയിൽ നടന്ന യോഗത്തിലാണ് മുബാഹസ് (സഊദി രഹസ്യാന്വേഷണ വിഭാഗം) ഇരച്ചു കയറിയതെന്നും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കപ്പെടുന്നത്.

ഒരു വർഷം മുമ്പ് സമാനമായ സംഭവങ്ങൾ ജിദ്ദയിലും റിയാദിലും അരങ്ങേറിയിരുന്നു. 2023 മെയ് മാസത്തിലെ ഒരു വെള്ളിയാഴ്ച വെള്ളിയാഴ്ച ജിദ്ദയിലെ ദുറ വില്ലയിൽ വെച്ച് സഊദി ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയാണ് അന്ന് ജിദ്ദയിൽ മുടങ്ങിയിരുന്നത്. അതെ വർഷം തന്നെ റിയാദിലും മറ്റൊരു മലയാളി സംഘടന നടത്തിയ പരിപാടിയും നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം കിഴക്കൻ സഊദിയിലെ ദമാമിൽ അഞ്ചു പേർക്ക് ഇതേ പാരവെപ്പിൽ ജോലികൾ നഷ്ടമായി സഊദിയിൽ നിന്ന് കയറിപ്പോകേണ്ടി വരികയും ചെയ്തിരുന്നു. വർഷങ്ങളായി നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിൻറെ പരിപാടികളാണ് അടുത്തിടയായി ചിലരുടെ ഇടപെടലിലിനെ തുടർന്ന് മുടങ്ങുന്നത് എന്നത് സംഘടനകൾക്കിടയിൽ കൂടുതൽ അകൽച്ച ഉണ്ടാകാനും വിശ്വാസ്യത നഷ്ടപ്പെടാനും ഇടയാക്കുന്നുണ്ട്.

നിരവധി സംഘടനകൾ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നല്ല നിലയിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ഇവയിൽ വളരെ ചുരുങ്ങിയ പരിപാടികൾ ഒഴികെ മറ്റു പരിപാടികൾ മുഴുവനും ലൈസൻസില്ലാതെയാണ് നടത്താറ്. ഇത് മലയാളി സമൂഹത്തിൻറെ പാരവെപ്പില്ലാത്തതുകൊണ്ട് നടക്കാറുമുണ്ട്. പല പരിപാടികളും മുടങ്ങാൻ കാരണം ചില സാമൂഹികദ്രോഹികൾ അധികൃതർക്ക് വിവരം ചോർത്തി കൊടുത്തതാണ് എന്നാണ് പറയപ്പെടുന്നത്. ചില വലിയ പരിപാടികൾക്ക് മാത്രമാണ് ലൈസൻസ് എടുത്ത് നടത്താറ്. ബാക്കിയെല്ലാം ലൈസൻസില്ലാതെ തന്നെയാണ് നടക്കാറുള്ളതും. ആരും പാരവെപ്പില്ലാത്തത് കൊണ്ട് നടക്കാറുമുണ്ട്. പ്രവാസ ജീവിതത്തിനിടയില്‍ വാരാന്ത്യങ്ങളില്‍ നടക്കുന്ന ആസ്വാദന പരിപാടികള്‍ക്കും പാര വെപ്പ് ഉണ്ടായിട്ടുണ്ട്.

സഊദിയിൽ മലയാളികളുടെ പരിപാടികൾ തടസ്സപ്പെടുത്തുന്നത് തുടർകഥ; ജിദ്ദയിലും റിയാദിലും പരിപാടികൾ അധികൃതർ തടഞ്ഞു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക