ദോഹ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു. പുത്തനഴി കവലയിലെ പരേതനായ ഞാറൻതൊടിക ഹൈദറിൻെറ മകൻ മുഹമ്മദ് സ്വാലിഹ് (32) ആണ് റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രികൽ വർക്കിനിടെ ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടുവർഷം മുമ്പ് ഖത്തറിലെത്തിയ സ്വാലിഹ് ഒന്നര വയസ്സുള്ള ഇളയ മകളെ കാണാനായി അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആയിഷയാണ് മാതാവ്.
ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: മുഹമ്മദ് റാസി, ഫാത്തിമ നിഹ. സഹോദരങ്ങൾ: ഉമർ ദാരിമി, ഫളൽ ഫൈസി, മുഹമ്മദ് ഷാഫി, റഹ്മത്തുന്നിസ, അബ്ദുൽ ബാസിത്.




