സമസ്ത പണ്ഡിതന്മാരായ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, വലിയുദ്ധീൻ ഫൈസി വാഴക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
മക്ക: എളിമയും സ്നേഹവും കൊണ്ട് ജീവിതം ധന്യമാക്കിയ മഹാ മനുശ്യനായിരുന്നു അബൂബക്കർ ബാഫഖി തങ്ങളെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ആലത്തൂർ പടി ദർസ് മുദരിസും പ്രമുഖ പണ്ഡിതനുമായ അബ്ദുറഹ്മാൻ ഫൈസി അരിപ്ര പറഞ്ഞു. മക്ക കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നാഥന്റെ അതിഥികൾക്ക് പകലും രാത്രിയും വിശ്രമമില്ലാതെ സേവനം ചെയ്ത് ഏതൊരു വിശ്വസിയുടെയും കണ്ണു നിറക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന കെഎംസിസി എന്ന പ്രസ്ഥാനത്തെ സഊദിഅറേബ്യയിൽ കെട്ടിപെടുത്ത്, സഊദി കെ എം സി സി യുടെ പ്രഥമ നാഷണൽ പ്രസിഡൻ്റുമായിരുന്ന അബുബക്കർ ബാഫഖി തങ്ങൾ പ്രസ്ഥാന പ്രവർത്തകരുടെ മനസ്സുകളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതം നയിക്കുകയും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ജീവിതത്തിലുടനീളം ഇസ്‌ലാമിക രീതി പുലർത്തുകയും ചെയ്ത മഹാ നേതാവായിരുന്നു അബൂബക്കർബാഫഖി തങ്ങളെന്നും പിതാവ് അബ്ദുറഹ്മാൻ ബാഫഖിതങ്ങളുടെ പാതയിൽ ജീവിച്ചു മരിച്ച അദ്ദേഹം സമുദായ ത്തിനും സമൂഹത്തിനും മാതൃകയാക്കാവുന്ന മഹാ വ്യക്തിത്വ മായിരുന്നവെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സമസ്ത പണ്ഡിതനും വാഗ്മി യുമായ വലിയുദ്ധീൻ ഫൈസി വാഴക്കാട് പറഞ്ഞു. തുടർന്ന് പ്രസഗിച്ചവർ തങ്ങളുമായി എറേ ബന്ധമുള്ളവരും ഒരുമിച്ച് പ്രവർത്തിച്ചവരും അനുഭവങ്ങൾ പങ്ക് വെച്ചു.
സഊദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉത്ഘാടനം ചെയ്തു. കണ്ണിയൻ മുഹമ്മദലി സുലൈമാൻ മാളിയേക്കൽ മുസ്തഫ മുഞ്ഞക്കുളം കുഞ്ഞാപ്പ പൂകോട്ടൂർ, എംസി നാസർ,
ഷാഹിദ് പരേടത്ത്, സമീർ ബദർ, സിദ്ധീഖ് കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. സഊദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും മക്ക കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക