വിലാസം തെറ്റിപ്പോയെന്ന് പരാതി; ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചു

ബം​ഗളൂരു: ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. ബംഗളുരുവിലെ ബസവേശ്വര നഗർ സ്വദേശിയായ ശശാങ്കിനെ ഓൺലൈൻ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്റ്റോയുടെ ഏജന്റ് വിഷ്ണുവർദ്ധനാണ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്.

ഓർഡർ ചെയ്ത ഗ്രോസറി സാധനങ്ങൾ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാൽ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരൻ തർക്കിക്കാൻ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു.