മാസങ്ങളോളമായി ജോലിയും ശമ്പളവുമില്ല: മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തൊഴിലാളികൾ ജുബൈലിൽ ദുരിതത്തിൽ, ആശ്വാസ നടപടികൾ തുടങ്ങി

0
883

നേരത്തെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കിഴക്കൻ സഊദിയിലെ ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്

ദമാം: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി അധികൃതരുടെ ഇടപെടൽ. എട്ട് മാസത്തോളമായി ശമ്പളവും ജോലിയുമില്ലാതെ നാട്ടിൽ പോവാനും കഴിയാതെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് അധികൃതവരുടെ ഇടപെടൽ ആശ്വാസമായിരിക്കുന്നത്. മലയാളികളെ കൂടാതെ, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളിലെ തൊഴിലാളികളാണ് പ്രയാസത്തിലകപ്പെട്ടത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നേരത്തെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കിഴക്കൻ സഊദിയിലെ ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. പ്രശ്നം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ വിഷയം കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും എംബസിയിൽ വിവരമറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യൻ എംബസി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാര മാർഗത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. എംബസി ഇടപെടലിനെ തുടർന്ന് ലേബർ ഓഫീസ് ഉദ്യോഗസ്ഥരും തൊഴിൽ തർക്കപരിഹാര വിഭാഗവും തൊഴിലാളികളെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ച് നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്

പ്രവാസി വെൽഫെയർ ജുബൈൽ ജന സേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻ്റിയറുമാ യ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനായ സഅദുള്ളയും ജുബൈൽ അൽജുഐമ ഏരിയ ലേബർ ഓഫിസ് സന്ദർശിച്ച് വിഷയം അധികൃതരെ ധരിപ്പിച്ചതിന് പിന്നാലെ ലേബ൪ ഓഫീസർ മുത്ത്ലഖ് ഖഹ്ത്താനിയും, സഹ ഉദ്യോഗസ്ഥൻ ഖീം അബൂജവാദും, തൊഴിൽ തർക്കപരിഹാര വിഭാഗം ഓഫീസർ ഹസൻ ഹംബുബയുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തി തുടർ നടപടികളെ കുറിച്ച് ആലോചിച്ചു.

തുടർന്ന് ലേബർ ഓഫിസറുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫിസർ മുസാഅദ് അൽ അഹ്മരിയും സൈഫുദ്ദീൻ പൊറ്റശ്ശേരിയും സഅദുള്ളയും ചേർന്ന് കമ്പനി ജോലിക്കാരുടെ ക്യാമ്പ് സന്ദർശിച്ച് മുഴുവൻ ഇന്ത്യൻ തൊഴിലാളികളേയും നേരിട്ടു കണ്ട് കാര്യങ്ങൾ അന്വേഷിച്ച് പരിഹാര മാർഗം അറിയിക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷയാണ് തൊഴിലാളികൾക്ക് നൽകുന്നത്.

കൂടാതെ, നേരത്തേ ഫൈനൽ എക്‌സിറ്റ് ലഭിച്ച് കാലാവധി തീ ർന്ന് നാട്ടിൽ പോവാൻ കഴിയാത്ത തൊഴിലാളികൾക്ക് ജുബൈൽ ജവാസാത്തുമായി ബന്ധപ്പെ ട്ട് തടസം നീക്കാനായി സൈഫുദ്ദീൻ പൊറ്റശ്ശേരി ശ്രമം നടത്തുന്നുണ്ട്. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാത്ത തൊഴിലാളികളിൽ എൺപതോളം പേർക്ക് ഫൈനൽ എക്‌സിറ്റിൻ്റെ നടപടിക്രമങ്ങൾ തുടങ്ങിയതായി തൊഴിൽ വിഭാഗം ഓഫീസർ മുഹമ്മദ് അൽ ഖുവൈലിദി അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക