റിയാദ് എയർപോർട്ടിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശികളായ കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി; ദിവസത്തിനു ശേഷം

0
1581

മൾട്ടി വിസയിൽ ആദ്യമായി വരുന്ന ഇവർക്ക് അടുത്തിടെ വരുത്തിയ നിയന്ത്രണമാണ് വിനയായത്

റിയാദ്: ഫാമിലി വിസിറ്റ് വിസയിൽ വന്ന് പുറത്തിറങ്ങാൻ കഴിയാതെ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൾട്ടി എൻട്രി വിസ പ്രശ്നം കാരണം സഊദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ കുടുങ്ങിയ ഏഴു പേരടങ്ങുന്ന കോഴിക്കോട് സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഒരു ദിവസത്തെ റിയാദ് എയർപോർട്ട് വാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജൂൺ ആറ് വരെ സന്ദർശക വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം ഉള്ളതാണ് ഇവർക്ക് വിനയായതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. വിസ ചെക്ക് ചെയ്യാനുള്ള muqeem സംവിധാനം വഴി പരിശോധിച്ചപ്പോൾ Cancelled By MOFA എന്ന സ്റ്റാറ്റസ് ആണ് കാണിക്കുന്നത്. ഒരു വർഷ കാലാവധിയുള്ള ഫാമിലി മൾട്ടിപ്പിൽ വിസിറ്റിംഗ് വിസയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

മെയ് 18ന് രാത്രി റിയാദ് എയർപോർട്ടിൽ മൾട്ടി എൻട്രി ഫാമിലി വിസിറ്റ് വിസയിൽ എത്തിയ കുടുംബങ്ങളാണ് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. ജൂൺ ആറിന് ശേഷം മാത്രമേ ഇവർക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ അറിയിച്ചത്. തുടർന്ന് ഇവരോട് ടിക്കറ്റ് സംഘടിപ്പിച്ച് മടങ്ങാൻ ആയിരുന്നു നിർദേശം. തുടർന്ന് ഞായറാഴ്ച രാത്രിയും പിറ്റേന്ന് രാവിലെയും മടങ്ങാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് തിങ്കളാഴ്ച രാത്രിയുള്ള വിമാനത്തിലാണ് മടക്കം സാധ്യമായത്. അതുവരെ ഇവർ വിമാനത്താവളത്തിൽ തന്നെ കഴിയുകയായിരുന്നു. 

CANCELLED BY MOFA എന്നായിരുന്നു ഇവരുടെ വിസ സ്റ്റാറ്റസ്. ജൂൺ ആറ് വരെ ഫാമിലി വിസിറ്റ് വിസയിലുള്ളവർ സഊദിയിലേക്ക് വരരുതെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പലർക്കും മെസേജുകളയച്ചിരുന്നു. ഇത് വകവെക്കാതെ എത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മലയാളം പ്രസ്സ് നടത്തിയ പരിശോധനയിലും സമാനമായ സ്റ്റാറ്റസ് കണ്ടെത്തി. നാട്ടിൽ വരാനിരിക്കുന്ന കുടുംബങ്ങളുടെ വിസ പരിശോധിച്ചപ്പോൾ പ്രവേശനം സാധ്യമല്ലെന്നും CANCELLED BY MOFAഎന്നുമാണ് കാണിക്കുന്നത്. സഊദിയിലേക്ക് വരുന്ന ഫാമിലി സന്ദർശക വിസക്കാർ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയായിരിക്കണം ഇനി യാത്രക്ക് ഒരുങ്ങേണ്ടത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ വിസ കൈവശം ഉള്ളവർക്കാണ് ഈ സ്ഥിതി വിശേഷമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം, ഇന്നും നിരവധി കുടുംബങ്ങൾ വിവിധ പ്രവേശന കവാടങ്ങൾ വഴി വിസ പുതുക്കി സഊദി യിലേക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിൽ സഊദിയിലുള്ള പലരും ഇപ്പോഴും ബഹറൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ ബോർഡറുകളിലെത്തി വിസ പുതുക്കി വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് വരെ അക്കാര്യത്തിൽ തടസങ്ങളുണ്ടായിട്ടില്ല. കൂടാതെ ഇന്നലെയും ഇന്നും മറ്റു പല മലയാളി കുടുംബങ്ങളും വിവിധ എയർപോർട്ടുകൾ വഴി നാട്ടിൽ നിന്ന് സഊദിയിലെത്തിയതായും വ്യക്തമായ വിവരങ്ങളുണ്ട്. മാത്രമല്ല, സഊദിയിലേക്ക് പ്രവേശനം നേരിടുന്ന വാർത്തകൾ എയർപോട്ടിൽ നിന്നും ലഭിച്ചിട്ടുമില്ല. കരിപ്പൂർ, കൊച്ചിൻ വിമാനത്താവളങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവരിൽ ഇങ്ങനെയൊരു പരിശോധനയും ഇത് വരെ നടക്കുന്നില്ല.

നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ സഊദിയിലേക്ക് വരാനിരിക്കുന്നവർ മുഖീം പോലുള്ള പോർട്ടലുകൾ വഴി വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം വരുന്നതാണ് നല്ലത്.

വിസ സ്റ്റാറ്റസ് പരിശോധിക്കാനായി താഴെയുള്ള ലിങ്കിൽ കയറി അകൗണ്ട് ക്രിയേറ്റ് ചെയ്ത് വിസ നമ്പറും മറ്റു വിവരങ്ങളും നൽകിയാൽ അറിയം 👇

https://vv.muqeem.sa/#/login

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക