റിയാദ്: രാജ്യത്തിന്റെ സുരക്ഷയും സേഫ്റ്റിയും പരിശോധിക്കുന്നതിനായി ലൈവ് പരീക്ഷണവുമായി വിദേശി. ഒരു കണ്ടന്റ് ക്രിയേറ്റർ ആയ വിദേശിയാണ് ഒരു പരീക്ഷണത്തിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. റിയാദ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു പൊതുസ്ഥലത്ത് തന്റെ മൊബൈൽ അനാഥമായി വെച്ചാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.
സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു പൊതുസ്ഥലത്ത് തന്റെ ഫോൺ വച്ച ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ഫോൺ അതെ സ്ഥലത്ത് തന്നെ കണ്ടെത്തിയതായാണ് വീഡിയോയിൽ വുക്തമാക്കുന്നത്.
റിയാദ് സ്റ്റേഡിയം സ്റ്റാൻഡിന് പുറത്തുള്ള ഒരു മരത്തിന്റെ ബെഞ്ചിൽ അദ്ദേഹം തന്റെ ഫോൺ വച്ച ശേഷം തിരികെ ലോയി പോയി മൂന്ന് മണിക്കൂർ മത്സരം കാണുന്നതാണ് വീഡിയോയിൽ ഉള്ളത്. പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം അദ്ദേഹം തന്റെ ഫോൺ ഉപേക്ഷിച്ച സ്ഥലത്തേക്ക് മടങ്ങുന്നതും ഫോൺ അവിടെത്തന്നെ ആരും എടുക്കാത്ത നിലയിൽ കണ്ടെത്തി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.





