സഊദിക്ക് നേരെയെത്തിയെ ഹൂതി ആയുധ ഡ്രോൺ തകർത്തു, ജിസാനിൽ നിരവധി വീടുകൾക്ക് നാശനഷ്ടം

0
1736

ജിസാൻ: യമനിലെ ഹൂതികൾ സഊദിക്കെതിരെ നടത്തിയ ആയുധ ഡ്രോൺ ആക്രമണം സഊദി പ്രതിരോധ സേന തകർത്തു. ഡ്രോൺ തകർത്തതോടെ അവശിഷ്ടങ്ങൾ ചിതറി നിരവധി വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉഹുദ് അൽ മശ്‌റഹ ഗവർണറേറ്റിലെ ഒരു ജനവാസ പരിസരത്താണ് അവശിഷ്ടങ്ങൾ വീണത്. ഭീകരവാദിയായ ഹൂത്തി മിലിഷിയ വിക്ഷേപിച്ച ആയുധ ഡ്രോൺ തടയുകയായിരുന്നെന്ന് ജിസാൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ മാധ്യമ വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു.

എന്നാൽ, പരിക്കുകളോ മരണമോ സംഭവച്ചിട്ടില്ലെന്നും അത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഉടനടി നടപ്പിലാക്കിയിട്ടുണ്ടെന്നും അൽ ഗാംദി കൂട്ടിച്ചേർത്തു.

യമനിലെ ഹൂതികൾ സഊദിക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. തുടർച്ചയായ ആക്രമണത്തിനെതിരെ സഊദിയുടെ നേതൃത്വലിലുള്ള സഖ്യ സേന ശക്തമായ തിരിച്ചടിയും നൽകുന്നുണ്ട്. .