ജിദ്ദ: മക്ക നവാരിയയിൽ കഫ്തീരിയ ജോലിക്കാരനായ കുറ്റ്യാടി നരിക്കൂട്ടൻചാൽ സ്വദേശി കരിങ്ങാം വീട്ടിൽ അജ്‌മൽ (30) ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ഒന്നര വർഷം മുമ്പ് നാട്ടിൽ നിന്നും വന്ന അജ്മൽ ചെറിയ കുട്ടിയെ കാണാൻ വേണ്ടി നാട്ടിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു.
പിതാവ്: മൊയ്‌ദു, മാതാവ്: ആസിയ. മക്കയിൽ ജോലി ചെയ്യുന്ന അജ്നാസ് സഹോദരനാണ്. മറ്റു സഹോദരങ്ങൾ: അഫീദ, ഹൈജാസ്. അജ്മലിന് ഭാര്യയും ആറു മാസമായ ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.
മൃദദേഹം മക്കയിലെ ഹിറാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




