മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി
ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ എത്തിയ ഹാജിമാരുടെ ആദ്യ സംഘത്തിനു വിശുദ്ധ മക്കയിൽ ഐ സി എഫ്- ആർ എസ് സി വളണ്ടിയർ കോർ സ്വീകരണം നൽകി. കഴിഞ്ഞദിവസം
അസീസിയയിലെ അഞ്ചാം നമ്പർ ഹജ്ജ് ബിൽഡിങ്ങിൽ ആണ് എത്തിച്ചേർന്നത്. കഴിഞ്ഞ മാസം അവസാന വാരം മദീനയിൽ എത്തിയ ആദ്യ സംഘമാണ് പത്തുദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി വിശുദ്ധ മക്കയിൽ എത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വ്യാഴം പുലർച്ചെ രണ്ടുമണിയോടെ അസീസിയിൽ എത്തിയ ഹാജിമാരെ സ്വീകരിക്കാൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി വളണ്ടിയർമാരുടെ സംഘങ്ങൾ ഉണ്ടായിരുന്നു. ഐസിഎഫ് –
ആർ എ സി സംയുക്ത ഹജ്ജ് വളണ്ടിയർ കോറിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണം
സ്വീകരണസമിതി ലീഡ് സുഹൈൽ സഖാഫി യുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ അഹമ്മദ് കെബീർ ചൊവ്വ, അലി കോട്ടക്കൽ, കബീർ പറമ്പിൽപീടിക, , ഉസ്മാൻ താനാളൂർ, അഷ്‌കർ വള്ളുവങ്ങാട്, യാസിർ സഖാഫി കൂമണ്ണ ഇസ്ഹാഖ് ഖാദിസിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം
മക്കയിൽ എത്തിയതോടെ ഐ സി എഫ് ആർ എസ് സി വളണ്ടിയർമാരുടെ സേവനം ആരംഭിച്ചതായി നേതാക്കൾ അറിയിച്ചു