റിയാദ്: ആപ്ലിക്കേഷനിലെ ഹ്രസ്വ ദേശീയ വിലാസ സേവന സവിശേഷതകൾ വെളിപ്പെടുത്തി തവക്കൽന ആപ്. ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയ നാഷണൽ അഡ്രസിലാണ് ഷോർട്ട് വിലാസം ഉൾപെടുത്തിയത്. ഓരോ ആളുടെയും മുഴുവൻ അഡ്രസുകളും ചുരുങ്ങിയ ഏതാനും അക്ഷരങ്ങളിലും അക്കങ്ങളിലുമയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഡ്രസ്സ് ഡാറ്റയിലെ കൃത്യത, സമയക്കുറവ്, പരിശോധിക്കാനുള്ള എളുപ്പം എന്നിവയാണ് പുതിയ ഷോട്ട് വിലാസം കൊണ്ടുള്ള ഗുണങ്ങളെന്ന് തവക്കൽന വിശദീകരിച്ചു.
പുതിയ വിലാസത്തിൽ 4 അക്ക കെട്ടിട നമ്പറുകൾക്ക് പുറമേ ഏരിയ കോഡ്, സെക്ടർ കോഡ്, ബ്രാഞ്ച് കോഡ് എന്നിവയുൾപ്പെടെ 4 അക്ഷരങ്ങൾ കൂടി ഉൾപ്പെടുത്തിയ ഒറ്റ ഷോട്ട് അഡ്രസ് ആണ് നൽകിയിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ താമസ അഡ്രസ്സ് പൂർണ്ണമായി ഓർമയില്ലെങ്കിലും ഈ ഷോട്ട് അഡ്രസ്സ് ഉപയോഗിച്ച് കൃത്യമായ ലൊക്കേഷൻ വ്യക്തമാക്കാം.
ആദ്യ നാലക്ക അക്ഷരങ്ങളിൽ ആദ്യ അക്ഷരം പ്രവിശ്യയെയും രണ്ടാം അക്ഷരം സെക്റ്ററിനെയും മൂന്നാം അക്ഷരം ബ്രാഞ്ച് കോഡും സൂചിപ്പിക്കുന്നു. അവസാന നാലക്ക അക്കങ്ങൾ കെട്ടിട നമ്പറുമാണ് സൂചിപ്പിക്കുന്നത്.





