സഊദി മടക്ക യാത്രക്കിടെ പ്രവാസി പൊതു പ്രവർത്തകൻ മരണപ്പെട്ടു

0
3541

ദമാം: സഊദിയിലേക്കുള്ള യാത്രാ മധ്യേ പൊതുപ്രവർത്തകനായ പ്രവാസി മരണപ്പെട്ടു. കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനാ ട്രഷററും അൽഖോബാർ കെഎംസിസി നേതാവും, അൽഖോബാർ ടൗൺ സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവുമായ എൻ.കെ.മരക്കാർകുട്ടി ഹാജിയാണ് മരണപ്പെട്ടത്.

സഊദിയിലേക്കുള്ള യാത്രയിൽ കോഴിക്കോട് എയർപോർട്ടിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹൃദയാഘാതം വന്നതിനെ തുടർന്ന് കൊണ്ടോട്ടി റലീഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സമസ്‌ത, കെഎംസിസി, പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്ന ഇദ്ദേഹം ഈ രണ്ടു സംഘടനയുടെ പ്രാദേശിക രൂപീകരണത്തിലും കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന രൂപീകരണത്തിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. നാൽപത് വർഷത്തോളമായി പ്രവാസി ജീവിതം നയിച്ച് വരുന്ന ഇദ്ദേഹം നാല് മാസത്തെ അവധി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് മരണം മാടിവിളിച്ചത്. അൽഖോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു. കുടുംബം വർഷങ്ങളോളം അൽഖോബാറിൽ താമസിച്ചിരുന്നു. ഭാര്യയും രണ്ട് ആണ്മക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.