കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രഭാതം പത്രത്തിന്റെ യു ട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഏതാനും ദിവസം മുമ്പാണ് ചാനൽ ഹാക്ക് ചെയ്തത്. ചാനൽ ഹാക്ക് ചെയ്ത ഹാക്കർമാർ MY ചാനൽ എന്ന് പേര് മാറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവമാണ് സുപ്രഭാതം ഓൺലൈൻ ചാനലിന് നേരെ അപ്രതീക്ഷിതമായ ഹാക്കിങ് ശ്രമമുണ്ടായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
MY ചാനൽ എന്ന പേരിലേക്ക് ചാനലിനെ ഹാക്കർമാർ മാറ്റുകയും ചാനലിന്റെ നിയന്ത്രണം സുപ്രഭാതത്തിന് നഷ്ടപ്പെടുകയും പിന്നീട് അത് സുപ്രഭാതം IT ടീം തിരികെ പിടിക്കുകയും ചെയ്തുവെന്ന് കമ്പനി വ്യക്തമാക്കി. ചാനലിന്റെ ലോഗോയും ഹാക്കർമാർ മാറ്റിയിട്ടുണ്ട്.
യൂട്യൂബ് നിർദേശിക്കുന്ന ചില മാറ്റങ്ങൾ നടപ്പിലാക്കി കഴിഞ്ഞ ശേഷം രണ്ടു ദിവസത്തിനകം ചാനൽ വീണ്ടും യഥാർത്ഥ പേരിൽ കൂടുതൽ വാർത്തകളും മറ്റും ഉൾക്കൊള്ളിച്ച് പ്രേക്ഷകരിലേക്കേത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടതോടെ ചാനലിന്റെ വ്യൂവർഷിപ്പിനെ അത് ബാധിക്കാനിടയുണ്ടെന്നാണ് വിവരം.
നിലവിൽ 5,93,000 സബ്സ്ക്രൈബ്ർസ് ഉണ്ടായിരുന്നു ചാനലിന്. ചാനൽ സബ് ക്രിപ്‌ഷൻ 6 ലക്ഷത്തിലേക്ക് ഉയർത്താനുള്ള ശ്രമവും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





