Wednesday, 14 May - 2025

പ്രത്യേക മുന്നറിയിപ്പുമായി കേരളത്തിലെ വിമാനത്താവളവും, വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ ഏര്‍പ്പെടുത്തി; ഇന്ത്യയിൽ 16 വിമാനത്താവളങ്ങള്‍ അടച്ചു

ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ന്യൂഡല്‍ഹി: വ്യാമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി, ചില വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. രാജ്യത്തെ 16 വിമാനത്താവളങ്ങളാണ് അടച്ചത് . ലേ, തോയിസ്, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട്, ചണ്ഡിഗഡ്, ജോധ്പൂര്‍, ജയ്സാല്‍മേര്‍, ജാംനഗര്‍, ഭട്ടിന്‍ഡ, ഭുജ്, ധരംശാല, ഷിംല, രാജ്‌കോട്ട്, പോര്‍ബന്തര്‍ വിമാനത്താവളങ്ങള്‍ അടച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതിനിടെ, പാകിസ്ഥാനിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ നടത്തിയ സംയുക്ത സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. രാജ്യത്ത് ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളെ ഇത് ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

അതുകൊണ്ടു തന്നെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലയെന്താണെന്ന് യാത്രക്കാർ പരിശോധിക്കണമെന്നും അധികൃതർ.

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങൾ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇന്റിഗോയും ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികളും തങ്ങളുടെ സർവീസുകൾ സംബന്ധിച്ച് പ്രത്യേക അറിയിപ്പുകൾ പുറത്തിറക്കി.

മലയാളികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 👇

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് എന്നിവയുടെ സര്‍വീസുകള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കൊറിയന്‍ എയര്‍ തുടങ്ങിയവ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി വഴിമാറി യാത്ര ചെയ്യുന്നു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ കറാചിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാര്‍, ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകളിലോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ പരിശോധിക്കുക. ഫ്‌ലൈറ്റ്റാഡര്‍24 (www.flightradar24.com) വഴി തത്സമയ വ്യോമഗതാഗത വിവരങ്ങള്‍ ലഭിക്കും.

സഊദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍, ഇന്ത്യന്‍ എംബസികളുടെ  അറിയിപ്പുകള്‍ പാലിക്കുക. അതിനായി ഔദ്യോഗിക ചാനലുകൾ പിന്തുടരുക. വിശ്വസനീയ മാധ്യമങ്ങളുടെ അപ്ഡേറ്റുകള്‍ പിന്തുടരുക.  ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കുക. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ട് (@MEAIndia) പോലുള്ളവ പരിശോധിക്കുക. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ മുകളിലെ കാര്യങ്ങൾ പാലിക്കണമെന്ന് പ്രത്യേകം ഉണർത്തുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: