ഹുറൂബായ ഹൗസ് ഡ്രൈവർമാർക്ക് ആശ്വാസവാർത്ത; സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ ഹുറൂബ് മാറ്റാമെന്ന് റിപ്പോർട്ട്

0
1731

റിയാദ്: ഹുറൂബായ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസവാർത്ത. സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ അവരുടെ ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) മാറ്റാമെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. സ്പോൺസർഷിപ്പ് മാറ്റുന്നതിലൂടെ ഹുറൂബ് മാറ്റാനാകും എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതിനകം തന്നെ മുസാനിഫ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് നീക്കാനാകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഹുറൂബിൽ അകപ്പെട്ട നിരവധി ഗാർഹിക തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ റിപ്പോർട്ട്. വ്യക്തിഗത തൊഴിലുടമകള്‍ക്കിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവരുടെ പേരില്‍ ഹുറൂബ് ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക