റിയാദ്: സ്റ്റാറ്റസ് കാണിക്കുന്നതിൽ ഒരു കൃത്രിമവും നടത്താൻ സാധിക്കാത്ത നിലയിൽ തവക്കൽന ആപിൽ വീണ്ടും പരിഷകരണം. സ്ക്രീന്‍ ഷോട്ട് എടുക്കാനോ സ്ക്രീന്‍ റിക്കോര്‍ഡോ പറ്റാത്ത രൂപത്തിലാണ് പുതിയ അപ്ഡേറ്റ് വരുത്തിയിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഫോണിൽ തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധികാത്ത രൂപത്തിലാണ് അപ്ഡേറ്റ്. അതിന് ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്നാണ്.
ഐഫോണിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കുമെങ്കിലും ചിത്രത്തിൽ സ്റ്റാറ്റസിൻ്റെ സ്ഥാനത്ത് ബ്ളാങ്ക് ആയാണു കാണപ്പെടുന്നത്. ഒരു നിലക്കും സ്റ്റാറ്റസിൽ കൃത്രിമം കാണിക്കരുതെന്ന നിർബന്ധം മൂലമാണ് ഇത്തരത്തിൽ സുരക്ഷ വരുത്തിയിരിക്കുന്നത്. നേരത്തെ തവക്കൽനാ സ്റ്റാറ്റസിൻ്റെ ചുറ്റും ചലിക്കുന്ന ഫെയിം കൊടുത്ത് സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് തടയാൻ തവക്കൽനാ അപ്ഡേഷൻ നടത്തിയിരുന്നു.
അതേ സമയം ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിനു മാത്രമേ വിലക്കുള്ളൂ. ആപ്പിലെ ഹെൽത്ത് പാസ്പോർട്ട്, ഡിജിറ്റൽ ഡോക്യുമെന്റ്സ് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിനു തടസമില്ല
നിലവിൽ നാട്ടിൽ നിന്ന് തവക്കൽനാ ആപിൽ പുതുതായി രെജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽനാ വീണ്ടും ഓർമ്മപ്പെടുത്തി. എന്നാൽ സഊദിയിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് അതെ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽനാ ആപിൽ പ്രാവേശിക്കാൻ സാധിക്കും. സഊദിയിലേക്ക് വരുന്ന റീ എൻട്രി വിസക്കാർക്ക് ഇമ്യൂൺ സ്റ്റാറ്റസ് തെളിയിക്കാൻ തവക്കൽനയോ അറൈവൽ രജിസ്ട്രേഷൻ ഫോമോ കാണിച്ചാൽ മതിയെന്ന് സിവിൽ എവിയേഷൻ അറിയിച്ചിട്ടുണ്ട്.




