അൽഖസീം: പൊതു റോഡിൽ വാഹനം ഓടിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ ശല്യം ചെയ്തതിനു 3 പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഖസിം മേഖല പോലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്ന് പൗരന്മാരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണെന്ന് ഖസീം പോലീസ് മാധ്യമ വക്താവ് ലെഫ്. കേണൽ ബദർ അൽ സുഹൈബാനി പറഞ്ഞു.
മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിന് റഫർ ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
പോലീസ് പുറത്ത് വിട്ട വീഡിയോ 👇




