റിയാദ്: സഊദിയിൽ 5 മുതൽ 11 വരെ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളോ ഡോസുകളുടെ എണ്ണമോ ഇതുവരെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്ന് ആരോഗ്യ അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രാലയ വക്താവ് ഡോ: അബ്ദുൽ ആലിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതുമുതൽ ഇന്നുവരെ സഊദി അറേബ്യ 41 ദശലക്ഷത്തിലധികം ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്.
23.25 ദശലക്ഷം ആദ്യ ഡോസുകളും 18.3 ദശലക്ഷം രണ്ടാം ഡോസുകളും ഉൾപ്പെടെ 41,579,431 ഡോസുകളാണ് രാജ്യത്ത് ഇത് വരെ നൽകിയത്. അതേസമയം വാക്സിൻ സ്വീകരിച്ച പ്രായമായവരുടെ എണ്ണം 1.648 ദശലക്ഷവും എത്തിയിട്ടുണ്ട്.
ലോകത്ത് 6 ബില്യൺ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. ഇത് പകർച്ചവ്യാധിയെ ചെറുക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള ഒരു നല്ല നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




