മക്കയിൽ ഉംറ അമീറായി എത്തിയ ഉസ്താദിനെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു; അനിഷ്ട സംഭവത്തിൽ പങ്കില്ലെന്ന് എസ്‌ഐസി

0
2849

മക്ക: കഴിഞ്ഞ ദിവസം ഉംറക്ക് വന്ന ഉസ്താദുമായി ബന്ധപ്പെട്ട നടന്ന അനിഷ്ട സംഭവങ്ങൾക്കോ അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്ന് എസ്‌ഐസി. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തർക്കവും ആരോപണവും ശക്തമായതോടെയാണ് സമസ്ത ഇസ്‌ലാമിക്സെന്റർ മക്ക സെൻട്രൽകമ്മിറ്റി പ്രസ്താവനയുമായി രംഗത്തെത്തിയത്.

പ്രസ്താവനയുടെ പൂർണ്ണ രൂപം

DATE: 25/04/2025

മക്കയിൽ നടന്ന അനിഷ്ട സംഭവം: SIC ക്ക് ബന്ധമില്ല:

മക്ക- കഴിഞ്ഞ ദിവസം ഉംറക്ക് വന്ന ഉസ്താദുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾക്കോ അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്കോ സമസ്ത ഇസ്ലാമിക് സെൻറർ (SIC) മക്ക സെൻട്രൽ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല.

എന്ന്.

പ്രസിഡണ്ട്/സെക്രട്ടറി

നിലവിൽ

സംഭവവുമായി ബന്ധപ്പെട്ട് ശാകിർ ഷാ എന്ന ഐ ഡിയിൽ ഫെസ്ബുക്ക് പോസ്റ്റിൽ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. കെഎംസിസി സംഘടനയിൽ പെട്ട ചില ആളുകൾ മക്കയിൽ ഉംറക്കെതിയ സമസ്തയുടെ പണ്ഡിതനെ ആക്രമിച്ചത് വിവാദമായെന്നും അതിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ അറിയണമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

കഴിഞ്ഞദിവസം മുസ്ലിംലീഗിന്റെ KMCC പ്രവർത്തകർ സംഘം ചേർന്ന് സമസ്തയുടെ പണ്ഡിതനെ ആക്രമിച്ചത് വിവാദമായ സാഹചര്യത്തിൽ ഒരുപാട് പേരുടെ സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് എന്നും അദ്ദേഹം പറയുന്നു.