റിയാദ്: റിയാദിൽ കാണാതായ യുവതിയെ കണ്ടെത്തി. റിയാദിൽ ജോലി ചെയ്യുന്ന അരുണിന്റെ ഭാര്യ സുജിയെ ആണ് ഇന്ന് (ബുധൻ) ഉച്ച മുതൽ കാണാതായിരുന്നത്. കാണാതായ നിമിഷം ആദ്യ വാർത്ത പ്രസിദ്ധീകരിച്ചത് മലയാളം പ്രസ്സ് തുടർന്ന് സോഷ്യ ൽ മീഡിയ ഏറ്റെടുത്തു സഹകരിച്ച എല്ലാവർക്കും ബന്ധുക്കൾ നന്ദി അറിയിച്ചു. വാർത്തക്ക് പിന്നാലെ അന്വേഷണം ത്വരിത ഗതിയിൽ നടന്നു വരികയും ചെയ്തിരുന്നു. ഇതിനിടെയാണ് ആശ്വാസമായി യുവതിയെ കണ്ടെത്തിയതായുള്ള വിവരം ലഭിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോലി ചെയ്യുന്ന യുവതി ഇന്ന് സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് എത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം ഫോൺ റിങ് ചെയ്യുകയും അറബി സംസാരിക്കുന്ന യുവതി ഫോൺ അറ്റൻഡ് ചെയ്യുകയും പിന്നീട് ബന്ധപ്പെടാൻ സാധികാതെ വരികയും ചെയ്തതോടെ കുടുംബം ഭയപ്പെട്ടിരുന്നു. ഇതിനിടെയാണ് കണ്ടെത്തിയതായ ആശ്വാസ വാർത്ത പുറത്ത് വന്നത്. തലകറക്കം അനുഭവപ്പെട്ടു ആശുപത്രിയിൽ ആയിരുന്നുവെന്നാണ് വിവരം. കാണാതായ വിവരം മലയാളം പ്രസ്സ് ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു, ആ വാർത്ത താഴെ 👆
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ട്: യൂനുസ് പരപ്പിൽ