മോദി സഊദിയിലേക്ക് പോയത് പാക് വ്യോമപാതയിലൂടെ; സന്ദർശനം വെട്ടിച്ചുരുക്കി മടക്കം പാക് റൂട്ട് ഒഴിവാക്കി

0
1034

ന്യൂഡല്‍ഹി: സഊദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള തിരികെ യാത്രയ്ക്കിടെ പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം. മോദി സഊദിയിലേക്ക് പുറപ്പെട്ടപ്പോഴും തിരിച്ചുവന്നപ്പോഴുമുള്ള വിമാനം വ്യത്യസ്ത പാതകള്‍ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കശ്മീരിലെ പഹല്‍ഗാമില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൗദിയിലേക്ക് പോയത്‌ പാകിസ്താന്റെ വ്യോമപാതകൂടി ഉള്‍പ്പെട്ട പ്രദേശത്തുകൂടെയായിരുന്നെങ്കില്‍ തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിയാണ് സ്വീകരിച്ചത്. ഇത് റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. മോദിയുടെ ബോയിങ് 777-300 (K7076) വിമാനത്തിന്റെ റൂട്ട് മാപ്പാണ് പുറത്തുവന്നത്‌.

പഹല്‍ഗാമിലെ ക്രൂരതയ്ക്ക്‌ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍ സൗദിയിലായിരുന്നു മോദി. ഡല്‍ഹിയിലെത്തിയ ഉടനെത്തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ
സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായി മോദി സ്ഥിതിഗതികള്‍ സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു.

കഴിഞ്ഞദിവസം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. വിദേശത്തുനിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുമുള്ള ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ ദ് റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക