Wednesday, 14 May - 2025

ബേക്കറി ഉണ്ടാക്കുന്നത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണയിൽ; ഞെട്ടിക്കുന്ന കണ്ടെത്തൽ,  കയ്യോടെ പൊക്കി നാട്ടുകാര്‍, ഇവനെയൊക്കെ തൂക്കി കൊല്ലണം, പ്രതിഷേധം |വീഡിയോ

കൊല്ലം: കൊല്ലത്ത് റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്.

പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബേക്കറിക്ക് നല്ല മുരിമുരിപ്പ് ഉണ്ടാകാനും കൂടുതൽ കാലം കേട് കൂടാതെ ഇരിക്കാനുമാണ് പ്ലാസ്സ്റ്റിക് ചേർക്കുന്നത്. എന്നാൽ, അതി മാരകമായ അസുഖമാണ് ഇത് കഴിക്കുന്നവരെ കാത്തിരിക്കുന്നത്.

വീഡിയോ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: