റിയാദിൽ നിന്ന് ഫുൾ ലോഡുമായി കാണാതായ ട്രൈലർ കണ്ടെത്തി, വാഹനം കാലിയായ നിലയിൽ, ഡ്രൈവർ നാട്ടിലേക്ക് കടന്നു

0
9349

റിയാദ്: സഊദിയിലെ റിയാദിൽ റിയാദിൽ നിന്ന് ഫുൾ ലോഡുമായി കാണാതായ ട്രൈലർ കണ്ടെത്തി. എന്നാൽ, ട്രെയിലറിലെ ലോഡ് പൂർണ്ണമായും ഒഴിവാക്കി കാലിയായ നിലയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവർ രാജസ്ഥാൻ സ്വദേശി സഊദിയിൽ നിന്ന് പുറത്ത് പോകുകയും ചെയ്തു. പിന്നീട് ഇദ്ദേഹം നാട്ടിലേക്ക് കടന്നതായാണ് വിവരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസമാണ് റിയാദിൽ നിന്ന് ഫുൾ ലോഡ് റെഡ്ബുളുമായി പോയ ട്രൈലർ കാണാതായത്.ഫുൾ ലോഡ് സാധനവുമായി പോകുകയായിരുന്ന ട്രൈലർ ആണ് റിയാദിൽ നിന്നും മിസ്സിംഗ് ആയത്. ദുബൈ രജിസ്റ്റർ 82249 എന്ന നമ്പറിലുള്ള വാഹനമാണിത്. ദുബൈ ബോർഡറിൽ വാഹനം നിർത്തി ടാക്സി വഴി സഊദി കടന്ന് അവിടെ നിന്ന് നാട്ടിലേക്ക് കടന്നതായാണ് അറിഞ്ഞത്.

ഡ്രൈവർ രാജസ്ഥാനി സ്വദേശിയായ നദീം ഖാൻ

രാജസ്ഥാനി സ്വദേശിയായ നദീം ഖാൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ട്രൈലർ കണ്ടെത്താൻ സഹായം തേടി ഉടമകൾ രംഗത്തെത്തിയിരുന്നു. ട്രൈലർ കാണാതായ വിവരം വാർത്തയാകുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത് പ്രചരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാഹനം കാലിയായ നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഡ്രൈവർ സഊദിയിൽ നിന്ന് പുറത്ത് പോകുകയും ചെയ്തു.

വാഹനം കണ്ടെത്താൻ കഴിഞ്ഞെങ്കിലും ട്രൈലർ കാലിയായ നിലയിലായിരുന്നു. അതിലുള്ള മുഴുവൻ ചരക്കും റിയാദ് – ദമാം യാത്രയ്ക്കിടെയിൽ എവിടെ വെച്ചോ ഇറക്കിയിട്ടുണ്ട്. എന്നാൽ, എവിടെയാണ് ചരക്ക് ഇറക്കിയതെന്നോ ആർക്കാണ് കൈമാറിയതെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനത്തിൽ ഉണ്ടായിരുന്ന റെഡ്ബുൾ വില്പന നടത്തി ലഭിച്ച കാശുമായി ഡ്രൈവർ നാട്ടിലേക്ക് മുങ്ങിയതയായാണ് കരുതപ്പെടുന്നത്. പിന്നിൽ വൻ ലോബി തന്നെ ഉണ്ടെന്നാണ് കരുതുന്നത്.

ഫോട്ടോയിൽ കാണുന്ന ട്രക്കിൽ നിന്നും റിയാദ് ദമാം ഭാഗത്ത് എവിടെയെങ്കിലും ലോഡിറക്കുന്നതോ, സാധനം വില കുറച്ച് വിൽക്കപ്പെടുന്നതോ ആയ രീതിയിൽ വല്ലതും ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ 0563144929 അറിയിക്കണമെന്ന് ഉടമസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക