റിയാദ്: സഊദി അറേബ്യയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ വിനോദസഞ്ചാരികൾ അടച്ച 15 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) തുക അവർ പോകുമ്പോൾ അവർക്ക് തിരികെ നൽകും. ഇതുസംബന്ധിച്ച് വാറ്റ് നിയന്ത്രണത്തിൽ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ആവശ്യമായ ഭേദഗതികൾ വരുത്തി. പുതിയ വാറ്റ് ഇളവ് ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും വാറ്റ് തുക തിരികെ ലഭിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിനോദസഞ്ചാരികൾക്ക് ഒരു സേവന ദാതാവ് നൽകുന്ന യോഗ്യമായ സാധനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കുമെന്നും ചുമത്തിയ വാറ്റ് തുക വിനോദസഞ്ചാരികൾ രാജ്യത്ത് നിന്ന് പോകുമ്പോൾ സേവന ദാതാവ് അവർക്ക് തിരികെ നൽകുമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. ഭേദഗതി പ്രകാരം, വിനോദസഞ്ചാരികൾക്ക് നികുതി റീഫണ്ട് സൗകര്യ സേവനങ്ങൾ നൽകുന്നതിന് ഒന്നോ അതിലധികമോ അംഗീകൃത സേവന ദാതാക്കളെ അധികാരപ്പെടുത്താൻ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നികുതി ഇളവുകൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ നികുതി മാത്രമാണ് തിരികെ ലഭിക്കുക. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അംഗീകൃത ഷോപ്പുകളിൽ നിന്നുള്ള സാധനങ്ങൾക്ക് മാത്രമാണ് ഇളവുകൾ ലഭിക്കുക. ഇത്തരം ഷോപ്പുകളിൽ ടാക്സ് ഫ്രീ ഷോപ്പിംഗ് എന്നോ ടാക്സ് റീ ഫൻഡബിൾ എന്നോ ഉള്ള ബോർഡുകൾ ഉണ്ടാകും. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ അതോറിറ്റിയുടെ വെബ്സൈറ്റിൽ വിവരംങ്ങൾ രേഖപ്പെടുത്തും. നാട്ടിലേക്ക് പോകുമ്പോൾ പാസ്പോർട്ടും ഡിജിറ്റൽ ഇൻവോയ്‌സും ഉൾപ്പെടെ ബോർഡിങ് പാസുമായി വിമാനത്താവളത്തിലെ വാറ്റ് അതോറിറ്റിയുടെ ഓഫീസിൽ സമർപ്പിച്ചാൽ തുക റിയാലായി തിരികെ ലഭിക്കും. 1000 റിയാൽ വരെ തുകയായി ലഭിക്കും. കൂടുതൽ വാറ്റ് തിരികെ ലഭിക്കാൻ ഉണ്ടെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ ക്രെഡിറ്റ് കാർഡ് അകൗണ്ടിലേക്ക് ലഭിക്കും
150 റിയാൽ മുതൽ 10,000 റിയാൽ വരെയുള്ള സാധങ്ങൾക്ക് മാത്രമാണ് വാറ്റ് തുക ലഭിക്കുകയുള്ളൂ. വാങ്ങുന്ന സാധനം സഊദിയിൽ ഉപയോഗിക്കരുത് എന്നും രാജ്യം വിടുമ്പോൾ ഇവ കൈയിൽ കരുതുകയും വേണമെന്നും നിബന്ധനയുണ്ട്. വിനോദസഞ്ചാരികൾക്ക് നികുതി റീഫണ്ടുകൾക്ക് ആവശ്യമായ ആവശ്യകതകൾ പുറപ്പെടുവിക്കാൻ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അതിന്റെ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





