സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം

0
2420

അല്‍ ഖോബാര്‍: തുക്ബ സ്ട്രീറ്റ് 20ല്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിക്ക് വാഹനമിടിച്ച് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാറിനാണ് (52) ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് സീബ്ര ലൈനില്‍ കൂടി ഗോപകുമാര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ എതിരെ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര്‍ നിറുത്താതെ കടന്നു കളഞ്ഞു.

തുഖ്ബയില്‍ എ സി വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ഗോപകുമാര്‍. 16 വര്‍ഷത്തോളമായി ദമാമില്‍ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജ. ഗണേഷ് , കാവ്യ എന്നിവര്‍ മക്കളാണ്. മ്യതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നിയമ നടപടി ക്രമങ്ങള്‍ക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡന്റ് ഉമ്മര്‍ ഓമശ്ശേരി, കോബാര്‍ പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസ്സൈന്‍ നിലമ്പൂര്‍ തുടങ്ങിയവര്‍ സാഹായവുമായി രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക