റിയാദ്: പ്രാദേശിക ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്നതിനൊപ്പം സഊദി അറേബ്യയിലേക്ക് ചില നിർമ്മാണ ഘട്ടങ്ങൾ മാറ്റുന്നതിനുള്ള ഒരു പദ്ധതി ആഗോള കൊവിഡ് -19 വാക്സിൻ നിർമ്മാതാവ് മൂന്ന് വർഷം മുമ്പ് ആരംഭിച്ചതായി അസ്ട്രസെനെക ജിസിസി റീജിയൻ മേധാവി സാമിഹ് എൽഫാംഗറി വെളിപ്പടുത്തി.
അൽ-അറബിയ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മൊത്തം ഉൽപന്നങ്ങളുടെ 75 ശതമാനം വരെ എത്തിക്കുന്ന രൂപത്തിൽ കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്നും അടുത്തിടെ ഒപ്പിട്ട ധാരണാപത്രം (MoU) ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്നും എൽഫാംഗറി പറഞ്ഞു.
റിയാദിൽ ശാസ്ത്ര ഗവേഷണത്തിനും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും കേന്ദ്രം സ്ഥാപിക്കുക, ബയോ-ടെക്നോളജിയിൽ കേന്ദ്രീകരിക്കുന്നതും പുതിയ നൂതന ചികിത്സകൾ പര്യവേക്ഷണം ചെയ്യുന്നതും ഉൾപ്പെടെ രാജ്യത്തിനായുള്ള അതിശയകരമായ പദ്ധതികൾ ആസ്ട്രാസെനക്കയ്ക്കുണ്ട്.
കമ്പനി നിലവിൽ പ്രാദേശികമായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും സഊദി അറേബ്യയിലെ മുഴുവൻ പ്രദേശത്തിന്റെയും വിതരണ കേന്ദ്രമായി മാറുമെന്നും എൽഫാംഗറി കൂട്ടിച്ചേർത്തു. അസ്ട്രാസെനക്ക അടുത്തിടെ നിക്ഷേപ മന്ത്രാലയവും നാഷണൽ ഗാർഡ് – ആരോഗ്യ കാര്യ മന്ത്രാലയവും (MNG -HA) ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.




