പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകിട്ടുമുതലാണ് ബാസിലയെയും മക്കളെയും കാണാതായത്. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് ചൊവ്വാഴ്ച ഇവിടേക്ക് വന്നത്. തുടര്‍ന്ന് വൈകീട്ട് നാലുമണിയോടെ പട്ടാമ്പിയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി. എന്നാല്‍, ഇവിടെയെത്തിയിട്ടില്ല. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഒറ്റപ്പാലം നഗരത്തിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.