കോഴിക്കോട്: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി, എസ്ഐഒ തുടങ്ങിയ സംഘടനകൾ ബുധനാഴ്ച പ്രഖ്യാപിച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപരോധത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഉത്തരവ് പ്രകാരം, നിയമാനുസൃതമായ അനുമതി കൂടാതെ സംഘടിപ്പിക്കുന്ന ഈ പ്രതിഷേധം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുമെന്ന് പൊലിസ് വിലയിരുത്തുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉപരോധം മൂലം സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് അറിയിച്ചു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് ബസ് ഉടമകൾക്ക് പൊലിസ് നോട്ടീസ് നൽകിയിട്ടുണ്ട്.
എന്നാൽ, പൊലിസ് നടപടിക്കെതിരെ സോളിഡാരിറ്റിയും എസ്ഐഒയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തെ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് മാതൃകയിൽ അടിച്ചമർത്താനാണ് കേരള പൊലിസ് ശ്രമിക്കുന്നതെന്ന് സംഘാടകർ ആരോപിച്ചു. സംഘപരിവാറിനെതിരായ ഈ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്രയധികം അസ്വസ്ഥമാക്കുന്നത്? എന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു.
പ്രതിഷേധം നിയമവിരുദ്ധമായി നടത്തുന്നതിനാൽ പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും പൊലീസ് ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പൊലിസിന്റെ ഉത്തരവിൽ പറയുന്നത് 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക