റിയാദ്: റിയാദിലെ പച്ചക്കറി മാർക്കറ്റിൽ നടക്കുന്ന സ്വദേശിവത്കരണ നിയമ ലംഘനങ്ങൾ ചിത്രീകരിക്കാനെത്തിയ സഊദി ചാനൽ ടിവി റിപ്പോർട്ടറെ തടഞ്ഞു. നിയമം ലംഘിക്കുന്ന തൊഴിലാളികളുടെ ആധിപത്യവും സ്വദേശികവൽക്കരണത്തിന്റെ അഭാവവും കണ്ടെത്തിയ റിയാദിന് തെക്ക് ഭാഗത്തെ അസീസിയ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. നഗ്നമായ സഊദി വത്കരണ നിയമ ലംഘനമാണ് നടക്കുന്നതെന്ന് ചാനൽ വെളിപ്പെടുത്തി.
“അൽ ഇഖ്ബരിയ” പ്രക്ഷേപണം ചെയ്ത “അൽ റാസ്വിദ്” പ്രോഗ്രാമിന്റെ ഭാഗമായാണ് ലേഖകൻ റിയാദിലെ അസീസിയ പച്ചക്കറി മാർക്കറ്റിനുള്ളിൽ വാർത്ത ശേഖരിക്കാൻ എത്തിയത്. എന്നാൽ വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് തടഞ്ഞതിൽ അത്ഭുതപ്പെട്ടുവെന്നാണ് വെളിപ്പെടുത്തിയത്. സ്വദേശി വൽക്കരണത്തിന്റെ അഭാവവും നിയമ ലംഘികകരായ തൊഴിലാളികളുടെ ആധിപത്യവും അദ്ദേഹം വെളിപ്പെടുത്തി. വാക്കുതർക്കത്തിനുശേഷം റിപ്പോർട്ടർ തന്റെ ജോലി തുടരാൻ വേണ്ടി സെക്യൂരിറ്റിയുടെ പ്രത്യേക സഹായവും തേടേണ്ടി വന്നു. അസീസിയ പച്ചക്കറി മാർക്കറ്റിൽ 2020 ലെ പച്ചക്കറികൾ വിൽക്കുന്ന തൊഴിൽ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനത്തിന്റെ അഭാവം വ്യക്തമാണെന്ന് റിപ്പോർട്ടർ വെളിപ്പെടുത്തി.
വിദേശികളുടെ ആധിപത്യം വ്യക്തമായി ഇവിടെ കാണാനാകും. പലപ്പോഴും പലരോടായും സ്വദേശി എവിടെയെന്നു റിപ്പോർട്ടർ ചോദിക്കുന്നുണ്ടെങ്കിലും പല തൊഴിലാളികളും വ്യത്യസ്തമായ മറുപടികളാണ് നൽകുന്നത്. പരിസരങ്ങളിൽ ഉണ്ടെന്ന് ചിലർ പറയുമ്പോൾ മൂത്രമൊഴിക്കാനോ, ചായ കുടിക്കാനോ പോയതായിരിക്കുമെന്നായിരുന്നു ചിലരുടെ മറുപടി. വിദേശികൾ പണം എണ്ണുന്നതും കാര്യങ്ങൾ പൂർണ്ണമായും നിയന്ത്രിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചാനൽ പുറത്ത് വിട്ടിട്ടുണ്ട്.
വീഡിയോ👇




