കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ

0
1396

ബാലുശേരി: കോഴിക്കോട് മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. ബാലുശേരി പനായി പുത്തൂർവട്ടത്താണ് സംഭവം. ചാണറയിൽ അശോകൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സുബീഷിനെ പോലീസിനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. അശോകന് മണിക്കൂറുകൾക്ക് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് പോലീസിന്റെ അനുമാനം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രാത്രിയായിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി അന്വേഷിച്ച് എത്തിയപ്പോഴാണ് അശോകനെ കുത്തേറ്റ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി സുബീഷ് മാനസ്സിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. പോലീസ് നടത്തിയ തെരച്ചിലിൽ സുബീഷിനെ ബാലുശേരി ടൗണിൽനിന്ന് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട അശോകന് രണ്ട് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇരുവ‍രും മാനസ്സിക വെല്ലുവിളി നേരിടുന്നവരായിരുന്നു എന്നാണ് വിവരം. 10 വ‍ർഷം മുൻപ് അശോകൻ്റെ ഭാര്യയെ മൂത്തമകൻ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്തു. ഭാര്യ നഷ്ടപ്പെട്ട് വ‍ർഷങ്ങൾക്ക് ശേഷമാണ് അശോകനും മറ്റൊരു മകൻ്റെ കൊലക്കത്തിക്ക് ഇരയായത്. ബീഡിത്തൊഴിലാളിയായിരുന്നു അശോകൻ. അശോകനും സുബീഷും മാത്രമായിരുന്നു വീട്ടിൽ താമസം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

രാത്രി ഏഴരയോടെയാണ് വിവരം അറിഞ്ഞതെന്ന് വാർഡ് മെമ്പർ ചാനലിനോട് പറഞ്ഞു. രാവിലെ വീട്ടിൽ ചെറിയ ബഹളം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. രാത്രി വീട്ടിലെത്തി ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ പോലീസിനെ വിവരം അറിയിച്ചു. 10 വർഷം മുൻപാണ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിറ്റേദിവസം രാവിലെ മകൻ വിഷം കഴിച്ചു മരിച്ചുവെന്നും വാർഡ് മെമ്പർ കൂട്ടിച്ചേർത്തു. വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക