തളിപ്പറമ്പ് (കണ്ണൂർ): കാഞ്ഞിരങ്ങാടിനു സമീപം പൂവത്ത് ഭാര്യയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബാങ്കിലെ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയ്ക്കാണു (35) വെട്ടേറ്റത്. തലയിലും ദേഹത്തും വെട്ടേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണു നാടിനെ നടുക്കിയ ആക്രമണമുണ്ടായത്.അനുപമയെ, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഭർത്താവ് പുറത്തേക്ക് വിളിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ ഇയാൾ കൈയിൽ കരുതിയ വാക്കത്തിയെടുത്ത് അനുപമയെ വെട്ടി.