റിയാദിൽ ആശുപത്രിയിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
1297

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ ആശുപത്രിയിൽ മരണപ്പെട്ടു. നല്ലളം എസ്‌ ഓ ചാലിത്തൊടി പറമ്പ് കണ്ണാറമ്പത്ത്‌ വീട്ടിൽ മജീദ് ആണ് റിയാദിൽ നസീം അൽ അസർ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. അൻപത്തിയെട്ടു വയസായിരുന്നു.

30 വർഷത്തോളമായി ബിഎംഡബ്ല്യൂ കമ്പനിയിൽ സഊദിയിൽ സ്പെയർപാട്സ് സെക്ഷനിൽ ജീവനക്കാരനാണ്. പരേതരായ ബിച്ചാമ്മദ്, കദീസ ദമ്പതികളുടെ മകനാണ്. സാഹിദയാണ് ഭാര്യ, മക്കൾ: സജാദ്, ഷർഫീന, ഷെഫീഖ. മയ്യത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് കുടുംബം.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്‌, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സുൽത്താൻ കാവനൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.