പ്രവാസി റിയാദിൽ മരിച്ചു

0
669

റിയാദ്: തമിഴ്നാട് തിരുവറൂർ തിയമ്പൽപട്ടിണം സ്വദേശി വീർമണി (39) റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചു. 11 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.

പിതാവ്: ദോഷൻ (പരേതൻ), മാതാവ്: അഞ്ജമ്മാൾ, ഭാര്യ: ഗോമതി, മക്കൾ: വിമൽ രാജ്, വിനോദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, ഇസ്മാഈൽ കുന്നത്ത് എന്നിവർ നേതൃത്വം നൽകുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക