ജിദ്ദ: പി ഡി പി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗത്തിൽ പി സി എഫ് സഊദിനാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം മർദ്ദിതപക്ഷ
രാഷ്ട്രീയത്തിന് കനത്ത വിഘാതമാണെന്നു പി സി എഫ് സഊദി നാഷണൽ കമ്മറ്റി അഭിപ്രായപ്പെട്ടു.
അബ്ദുൽ നാസർ മഅദനിക്കൊപ്പം രണ്ടര പതിറ്റാണ്ടു കാലം അദ്ദേഹത്തിൻറെ
ജീവിതവും പോരാട്ടവും മർദ്ദിത ജനവിഭാഗത്തിന്റെ അവകാശാധികാരങ്ങൾക്കു വേണ്ടിയിരുന്നു. ഇനിയുമവസാനിക്കാത്ത മഅദനിയുടെ നീതി നിഷേധങ്ങൾക്കെതിരെയുള്ള സമരമുഖത്തെ ജ്വലിക്കുന്ന പോരാളിയുമായിരുന്നു പൂന്തുറ സിറാജ്. മഅദനിക്ക് വേണ്ടി
നിരവധി പ്രതിഷേധ സമരങ്ങൾക്ക് നേതൃപരമായ പങ്കു വഹിച്ച ആളായിരുന്നു അദ്ദേഹം. മഅദനിയുടെ നിരപരാധിത്വം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ
ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.
മൂന്നു പ്രാവശ്യം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ജയിച്ച പൂന്തുറ സിറാജ് ഒരു ജനകീയ നേതാവും കൂടിയായിരുന്നു എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.




