മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

0
565

ജിദ്ദ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. പരപ്പനങ്ങാടി കടലുണ്ടി റോഡിൽ അഞ്ചപ്പുര നാറ്റിങ്ങൽ വീട്ടിൽ മുസ്തഫ മൂസയാണ് ജിദ്ദയിൽ മരണപെട്ടത്. അൻപത്തിരണ്ട് വയസായിരുന്നു. പതിനഞ്ച് വർഷത്തോളമായി ജിദ്ദ അൽ നസീമിൽ അൽ ജസീറ ഹോട്ടൽ ജീവനക്കാരനായിരുന്നു.

താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ. പിതാവ് മൂസ്സ ഹാജി. മാതാവ് നഫീസ. ഭാര്യ-റംല. മക്കൾ- റാഷിദ്, റഹീസ്,ഫായിസ് ഗാലിബ്,ഫാത്തിമ ഫിദ.

മയ്യത്തുമായി ബന്ധപ്പെട്ട മറ്റു നടപടികൾ നടന്നു വരികയാണ്. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക