ബുറൈദ: സഊദി അറേബ്യയിലെ അൽ ഖസീമിൽ മൂന്നംഗ പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അൽ ഖസീം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രണ്ട് യുവതികളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. മൂവരും വിദേശികളാണ്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.





